Powered By Blogger

Sunday, February 14, 2010

വീണുടഞ്ഞ സൂര്യകിരീദത്തിനു.....

തനിച്ചല്ല ..
കൂടെയുണ്ടിരുട്ടും വെളിച്ചവും 
തണുപ്പിന്‍ തലോടലും...
താന്തമം വേനലും..
തകര്‍ക്കുന്ന വര്‍ഷവും..
തനിച്ചല്ല...
കൂടെയുണ്ട് ഉഷസ്സും ഉന്മാദവും...
തളര്‍ത്തുന്ന യാത്രയും...
തമസ്സിന്‍റെ യാത്രയും...
കരിഞ്ഞ കണ്പീലിയും....
ഞെരിഞ്ഞ കാല്‍വേല്ല്ലയും ..
ചെരിച്ചു മോന്തീടുവാന്‍
നിറച്ച വിഷപാത്രവും...
തനിച്ചല്ല...
കൂടെയുണ്ട് ഇതള്‍ വെന്ത പൂക്കളും...
പുണ്യ പാപത്തിന്‍റെ
പുരുഷാര്‍ത്ഥ തീര്‍ഥവും..
വേരറ്റു പോയൊരു സ്നേഹബന്ധത്തിന്റെ...
വക്കും വഴുക്കലും..
ക്ലാവും കലാപവും...
തനിച്ചല്ല....
കൂടെയുണ്ടോടുക്കതെ  രാക്കിളി-
കിളിക്കൊടുമോര്‍മയില്‍
പനിക്കുന തൂവലും.. 
തൂവലില്‍ ചാരുന്ന ചോരയും...
ചോരതന്‍ നീറ്റവും  ..
നേരിന്‍റെ വാക്കുകള്‍
നീരിപ്പിടിപ്പിക്കുന്ന
തീയില്‍ തിനര്‍ക്കുന്ന കവിതയും കലഹവും....... 

 ....

2 comments: